Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palakkuzhi-Mangalandam Forest Road

Palakkad

പാല​ക്കു​ഴി -മം​ഗ​ലം​ഡാം കാ​ന​ന​പാ​ത: എം​എ​ൽ​എ​യും സം​ഘ​വും പ​രി​ശോ​ധി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: പ്ര​കൃ​തി​യു​ടെ ര​ണ്ട് വ​ര​ദാ​ന​ങ്ങ​ളാ​യ പാ​ല​ക്കു​ഴി​യേ​യും മം​ഗ​ലം​ഡാം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തേ​യും ബ​ന്ധി​പ്പി​ക്കു​ന്ന കാ​ന​ന​പാ​ത പ​രി​ശോ​ധി​ക്കാ​ൻ ആ​ല​ത്തൂ​ർ എം​എ​ൽ​എ ടി.​എം. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ വ​ന​ത്തി​ലൂ​ടെ യാ​ത്ര ന​ട​ത്തി.

കി​ലോ​മീ​റ്റ​റു​ക​ളോ​ളം കാ​ൽ​ന​ട​യാ​യും ജീ​പ്പി​ലു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര.
പാ​ല​ക്കു​ഴി മ​ല​യി​ലെ പി​സി​എ ഭാ​ഗ​ത്തു നി​ന്നും യാ​ത്ര തു​ട​ങ്ങി പോ​ത്തു​മ​ട​മ​ല ക​യ​റി​യി​റ​ങ്ങി മം​ഗ​ലം​ഡാ​മി​ന​ടു​ത്തെ വി​ആ​ർ​ടി വ​രെ​യു​ള്ള ദൂ​ര​മാ​ണ് പ​രി​ശോ​ധി​ച്ച​ത്.

അ​ഞ്ച​ര കി​ലോ​മീ​റ്റ​ർ വ​രു​ന്ന ദൂ​ര​ത്തി​ൽ കൂ​ടു​ത​ലും വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ വ​രു​ന്ന സ്ഥ​ല​മാ​ണ്. ഇ​തി​ൽ നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡു​ണ്ട്. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് നി​ർ​മി​ക്കേ​ണ്ടി വ​രി​ക. കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം.

കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ളി​ത ച​ന്ദ്ര​ൻ, മെം​ബ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, റെ​ൻ​സി ജോ​യ്സ്, ഷെ​റീ​ഫ്, ഷി​ബി​നാ​സ്,മാ​ലി​നി ക​ണ്ണ​ൻ, മു​ൻ മെം​ബ​ർ പോ​പ്പി ജോ​ൺ, ഫോ​റ​സ്റ്റ് ആ​ല​ത്തൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​ സു​ബൈ​ർ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ എം​എ​ൽ​എ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up